LYRIC

അതിരാവിലെ തിരുസന്നിധി
അണയുന്നൊരു സമയേ
അതിയായ്‌ നിന്നെ സ്തുതിപ്പാന്‍
കൃപയരുള്‍ക യേശു പരനേ

എവിടെല്ലാമീ നിശയില്‍
മൃതി നടന്നിടുണ്ട് പരനേ
അതില്‍ നിന്നെന്നെ പരിപാലിച്ച
കൃപയ്ക്കായ്‌ സ്തുതി നിനക്കെ

നെടുവീര്‍പ്പിട്ടു കരഞ്ഞിടുന്നു
പല മര്‍ത്യരീ സമയേ
അടിയന്നുള്ളില്‍ കുതുകം
തന്ന കൃപയ്ക്കായ് സ്തുതി നിനക്കു

കിടക്കയില്‍വച്ചരിയാം
സാത്താന്‍ അടുക്കാതിരിപ്പതിനെന്‍
അടുക്കല്‍ ദൂത ഗണത്തെ
കാവല്‍ അണച്ച കൃപയനല്പം

ഉറക്കത്തിനു സുഖവും
തന്നെന്‍ അരികെ നിന്നു കൃപയാല്‍
ഉറങ്ങാതെന്നെ ബലമായ്‌
കാത്ത തിരുമേനിക്ക് മഹത്വം

അരുണന്‍ ഉദിച്ചുയര്‍ന്നീ
ക്ഷിതി ദ്യുതിയാല്‍ വിളങ്ങിടും പോല്‍
പരനെ എന്റെ അകമേ
വെളിവരുള്‍ക തിരു കൃപയാല്‍

Added by

admin

SHARE

Your email address will not be published. Required fields are marked *