LYRIC

അംബ യെരുശലേം
അമ്പരിന്‍ കാഴ്ചയില്‍
അംബരെ വരുന്ന നാളെന്തു മനോഹരം

തന്‍മണവാളനുവേണ്ടിയലങ്കരി
ച്ചുള്ളൊരു മണവാട്ടിട്ടി
തന്നെയിക്കന്യകാ

നല്ല പ്രവൃത്തികളായ സുചേലയെ
മല്ലമിഴി ധരിച്ചുകണ്ടഭിരാമയായ്

ബാബിലോണ്‍ വേശ്യയേപ്പോലിവളെ
മരുഭൂമിയിലല്ല കാണ്മു മാമലമേല്‍ ദൃഢം

നീളവും വീതിയും ഉയരവും സാമ്യമായ്
കാണുവതവളിലാണന്യയിലല്ലതു

ഇവളുടെ സൂര്യചന്ദ്രര്‍ ഒരുവിധത്തിലും വാനം
വിടുകയില്ലിവള്‍ ശോഭ അറുതിയില്ലാത്തതാം

രസമെഴും സംഗീതങ്ങള്‍ ഇവളുടെ കാതുകളില്‍
സുഖമരുളിടും ഗീതം സ്വയമിവള്‍ പാടിടും

കനകവും മുത്തു രത്നം ഇവളണികില്ലെങ്കിലും
സുമുഖിയാമിവള്‍കണ്ഠം ബഹുരമണീയമാം

Added by

admin

SHARE

Your email address will not be published. Required fields are marked *