LYRIC

ആശിഷമാരിയുണ്ടാകും
ആനന്ദ വാഗ്ദത്തമേ
മേല്‍ നിന്നു രക്ഷകന്‍ നല്‍കും
ആശ്വാസകാലങ്ങളെ

ആശിഷമാരി
ആശിഷം പെയ്യേണമേ
കൃപകള്‍ വീഴുന്നു ചാറി
വന്മഴ താ ദൈവമേ

ആശിഷമാരിയുണ്ടാകും
വീണ്ടും നല്ലുണര്‍വുണ്ടാം
കുന്നു, പള്ളങ്ങളിന്മേലും
കേള്‍ വന്മഴയിന്‍ സ്വരം

ആശിഷമാരിയുണ്ടാകും
ഹാ കര്‍ത്താ ഞങ്ങള്‍ക്കും താ
ഇപ്പോള്‍ നിന്‍ വാക്കിന്‍ പ്രകാരം
നല്‍വരം തന്നീടുക

ആശിഷമാരിയുണ്ടാകും
എത്ര നന്നിന്നു പെയ്കില്‍
പുത്രന്‍റെ പേരില്‍ തന്നാലും
ദൈവമേ ഇന്നേരത്തില്‍

Added by

admin

SHARE

Your email address will not be published. Required fields are marked *