LYRIC

ആരാധിപ്പാന്‍ നമുക്ക്‌ കാരണമുണ്ട്
കൈ കൊട്ടിപ്പാടാനേറെ കാരണമുണ്ട്

ഹല്ലേലുയാ ഹല്ലേലുയാ
നമ്മുടേശു ജീവിക്കുന്നു

ഉന്നത വിളിയാല്‍ വിളിച്ചു എന്നെ
ചോദിച്ചതും ഉള്ളില്‍ പോലും നിനച്ചതല്ല
ദയ തോന്നി എന്‍റെ മേല്‍ ചൊരിഞ്ഞതല്ലേ
ആയുസ്സെല്ലാം നിനക്കായ്‌ നല്‍കിടുന്നു

കാലുകളേറെക്കുറേ വഴുതിപ്പോയി
ഒരിക്കലും ഉയരില്ല എന്നു നിനച്ചു
എന്‍റെ നിനവുകള്‍ ദൈവം മാറ്റിയെഴുതി
പിന്നെ കാല്‍ വഴുതുവാന്‍ ഇട വന്നില്ല

ഉറ്റോരും ഉടയോരും തള്ളിക്കളഞ്ഞു
കുറ്റം മാത്രം പറഞ്ഞു രസിച്ചപ്പോഴും
നീ മാത്രമാണെന്നെ ഉയര്‍ത്തിയത്‌
സന്തോഷത്തോടെ ഞാന്‍ ആരാധിക്കുന്നു

Added by

admin

SHARE

Your email address will not be published. Required fields are marked *