LYRIC

ഇഹത്തിലെ ദുരിതങ്ങള്‍ തീരാറായ്‌
നാം പരത്തിലേക്കുയരും നാള്‍ വരുമെല്ലാ
വിശുദ്ധന്മാരുയര്‍ക്കും പറന്നുയരും വേഗം
വന്നീടും കാന്തന്‍റെ മുഖം കാണ്മാന്‍

വാനസേനയുമായ് വരും പ്രീയന്‍
വാനമേഘെ വരുമെല്ലാ
വരവേറ്റം സമീപമായ്‌ ഒരുങ്ങുക സഹജരെ
സ്വര്‍ഗ്ഗീയ മണവാളനെ എതിരേല്‍പാന്‍

അവര്‍ തന്‍റെ ജനം താന്‍ അവരോടു കൂടെ
വസിക്കും കണ്ണുനീരെല്ലാം തുടച്ചീടും നാള്‍
മൃത്യുവും ദുഃഖവും മുറവിളിയും തീരും
കഷ്ടതയും ഇനി തീണ്ടുകില്ല

കൊടുങ്കാറ്റുവന്നു കടലിളകീടിലും
കടലലകളിലെന്നെ കൈവിടാത്തവന്‍
കരം തന്നു കാത്തു സൂക്ഷിച്ചരുമയായ്‌ തന്‍റെ
വരവിന്‍ പ്രത്യാശയോടെ നടത്തിടുമേ

തന്‍ കൃപകളെന്നുമോര്‍ത്തു പാടിടും ഞാന്‍
തന്‍റെ മുഖ ശോഭനോക്കി ഓടിടും ഞാന്‍
പെറ്റതള്ള കുഞ്ഞിനെ മറന്നീടിലും
എന്നെ മറക്കാത്ത മന്നവന്‍ മാറാത്തവന്‍

Added by

admin

SHARE

Your email address will not be published. Required fields are marked *