LYRIC

ആരുമില്ല നീയൊഴികെ ചാരുവാനൊരാള്‍
പാരിലെന്‍ പ്രിയാ
നീറി നീറി ഖേദങ്ങള്‍ മൂലം എരിയുന്നു മാനസം
നിന്‍ തിരുമാറില്‍ ചാരുമ്പോളല്ലാതാശ്വസിക്കുമോ

എളിയവര്‍ തന്‍ മക്കള്‍ക്കീലോകമേതും
അനുകൂലമല്ലല്ലോ നാഥാ
വലിയവനാം നീ അനുകൂലമാമെന്‍
ബലവും മഹിമയും നീ താന്‍
ബലവും മഹിമയും നീ താന്‍

പ്രിയരെന്നു കരുതുന്ന സഹജരെന്നാലും
പ്രിയലേശമില്ലാതെയാകും
പ്രിയനേ നിന്‍ സ്നേഹം കുറയാതിന്നെന്നില്‍
നിയതം തുടരുന്നു മന്നില്‍
നിയതം തുടരുന്നു മന്നില്‍

Added by

admin

SHARE

Your email address will not be published. Required fields are marked *