LYRIC

എത്ര നല്ലവന്‍ എന്‍ യേശു നായകന്‍
ഏതു നേരത്തും നടത്തിടുന്നവന്‍
എണ്ണിയാല്‍ തീര്‍ന്നിടാ നന്മകള്‍ ചെയ്തവന്‍
എന്നെ സ്നേഹിച്ചവന്‍ ഹല്ലേലൂയാ

പ്രിയരേവരും പ്രതികൂലമാകുമ്പോള്‍
പാരിലേറിടും പ്രയാസ വേളയില്‍
പൊന്മുഖം കണ്ടു ഞാന്‍ യാത്ര ചെയ്തീടുവാന്‍
പോന്നു നാഥന്‍ കൃപ നല്കുകീ പൈതലില്‍

നായകനവന്‍ നമുക്ക് മുന്‍പിലായ്‌
നല്‍വഴികളെ നിരത്തീടുന്നവന്‍
നന്ദിയാല്‍ പാടും ഞാന്‍ നല്ലവന്‍ യേശുവെ
നാളെന്നും വാഴ്ത്തീടും തന്‍ മഹാ സ്നേഹത്തെ

Added by

admin

SHARE

Your email address will not be published. Required fields are marked *