LYRIC

എന്തതിശയമേ ദൈവത്തിന്‍ സ്നേഹം
എത്ര മനോഹരമേ അതു
ചിന്തയിലടങ്ങാ സിന്ധു സമാനമായ്‌
സന്തതം കാണുന്നു ഞാന്‍

ദൈവമേ നിന്‍ മഹാ സ്നേഹമതിന്‍ വിധം
ആര്‍ക്കു ചിന്തിച്ചറിയാം
എനിയ്ക്കാവതില്ലേയതിന്‍ ആഴമളന്നീടാന്‍
എത്ര ബഹുലമത്

ആയിരമായിരം നാവുകളാലതു
വര്‍ണ്ണിപ്പതിന്നെളുതോ
പതിനായിരത്തിങ്കലൊരംശം ചൊല്ലീടുവാന്‍
പാരിലസാദ്ധ്യമഹോ

മോദമെഴും തിരു മാര്‍വ്വിലുല്ലാസമായ്‌
സന്തതം ചേര്‍ന്നിരുന്ന
ഏക ജാതനാമേശുവെ പാതകര്‍ക്കായ്‌ തന്ന
സ്നേഹമതിശയമേ

പാപത്താല്‍ നിന്നെ ഞാന്‍ കോപിപ്പിച്ചുള്ളൊരു
കാലത്തിലും ദയവായ്‌
സ്നേഹ വാപിയേ നീയെന്നെ സ്നേഹിച്ചതോര്‍ത്തെന്നില്‍
ആശ്ചര്യമേറിടുന്നു

ജീവിതത്തില്‍ പല വീഴ്ചകള്‍ വന്നിട്ടും
ഒട്ടും നിഷേധിക്കാതെ
എന്നെ കേവലം സ്നേഹിച്ചു പാലിച്ചീടും തവ
സ്നേഹമതുല്യമഹോ

Added by

admin

SHARE

Your email address will not be published. Required fields are marked *