LYRIC

എന്‍ മനസ്സിന്‍റെ വേദനകള്‍ നന്നായറിയുന്ന നാഥാ
അതിരും കടന്ന് പോകുന്നു നാഥാ
എന്നുടെ വേദനകള്‍, എങ്കിലും
നീയതറിയുന്നല്ലോ

ഇരുളില്‍ വെളിച്ചമായ്‌ പാതയ്ക്കു ദീപമായ്‌
ജീവന്‍റെ മാര്‍ഗ്ഗമായ് നീ വരണമേ
കരുതലിന്‍ കരം നീട്ടി കനിയണെ നാഥാ
കനിവിന്‍ കേദാരം യേശുനാഥാ

അകലെ കേള്‍ക്കുന്ന മോഹന വാക്കുകള്‍
അരികിലണയുമ്പോള്‍ അപരസ്വരം
അകലെയല്ല എന്‍ അരികിലുണ്ടല്ലോ
സ്നേഹത്തിന്നുടമയാം യേശുനാഥന്‍

Added by

admin

SHARE

Your email address will not be published. Required fields are marked *