LYRIC

എന്‍ രക്ഷകാ എന്‍ ദൈവമേ
നിന്നിലായ നാള്‍ ഭാഗ്യമേ
എന്‍ ഉള്ളത്തിന്‍ സന്തോഷത്തെ
എന്നും ഞാന്‍ കീര്‍ത്തിച്ചീടട്ടെ

ഭാഗ്യനാള്‍ ഭാഗ്യനാള്‍
യേശു എന്‍ പാപം തീര്‍ത്ത നാള്‍
കാത്തു പ്രാര്‍ഥിക്കാറാക്കി താന്‍
ആര്‍ത്തു ഘോഷിക്കാറാക്കി താന്‍
ഭാഗ്യനാള്‍! ഭാഗ്യനാള്‍
യേശു എന്‍ പാപം തീര്‍ത്ത നാള്‍

വന്‍ ക്രിയ എന്നില്‍ നടന്നു,
കര്‍ത്തന്‍ എന്‍റെ, ഞാന്‍ അവന്‍റെ
താന്‍ വിളിച്ചു, ഞാന്‍ പിന്‍ചെന്നു
സ്വീകരിച്ചു തന്‍ ശബ്ദത്തെ

സ്വാസ്ഥ്യം ഇല്ലാത്ത മനമേ
കര്‍ത്തനില്‍ നീ ആശ്വസിക്ക
ഉപേക്ഷിയാതെ അവനെ
തന്‍ നന്മകള്‍ സ്വീകരിക്ക

സ്വര്‍ഗ്ഗവും ഈ കരാറിന്നു
സാക്ഷി നില്‍ക്കുന്നെന്‍ മനമേ
എന്നും എന്നില്‍ പുതുക്കുന്നു
നല്‍ മുദ്ര നീ ശുദ്ധാത്മാവേ

സൌഭാഗ്യം നല്‍കും ബാന്ധവം
വാഴ്ത്തും നീ ജീവകാലത്തില്‍
ക്രിസ്തേശുവില്‍ എന്‍ ആനന്ദം
പാടും ഞാന്‍ അന്ത്യകാലത്തും

Added by

admin

SHARE

Your email address will not be published. Required fields are marked *