LYRIC

കർത്താവു താൻ ഗംഭീരനാദത്തോടും
പ്രധാന ദൈവദൂത ശബ്ദത്തോടും
സ്വർഗ്ഗത്തിൽ നിന്നിറങ്ങി വന്നിടുമ്പോൾ
എത്രയോ സന്തോഷം മദ്ധ്യാകാശത്തിൽ

മണ്ണിലുറങ്ങിടുന്ന ശുദ്ധിമാന്മാർ
കാഹളനാദം കേൾക്കുന്ന മാത്രയിൽ
പെട്ടെന്നുയിർത്തു വാനിൽ ചേർന്നിടുമേ
തീരാത്ത സന്തോഷം പ്രാപിക്കുമവർ

ജീവനോടീ ഭൂതലേ പാർക്കും ശുദ്ധർ
രൂപാന്തരം പ്രാപിക്കുമന്നേരത്തിൽ
ഗീതസ്വരത്തോടും ആർപ്പോടും കൂടെ
വിണ്ണുലകം പൂകും ദുതതുല്യരായ്

കുഞ്ഞാട്ടിൻ കല്യാണ മഹൽദിനത്തിൽ
തന്റെ കാന്തയാകും വിശുദ്ധ സഭ
മണിയറയ്ക്കുള്ളിൽ കടക്കുമന്നാൾ
എന്തെന്തുസന്തോഷം ഉണ്ടാമവർക്ക്

സിദ്ധന്മാരാം പൂർവ്വ പിതാക്കളെല്ലാം
മദ്ധ്യാകാശത്തിൽ കല്യാണവിരുന്നിൽ
ക്ഷണിക്കപ്പെട്ടു പന്തിക്കിരിക്കുമ്പോൾ
ആമോദമായ് പാടും ശാലേമിൻ ഗീതം

ആദ്യം മുതൽക്കുള്ള സർവ്വശുദ്ധരും
തേജസ്സിൽ കർത്താവിനോടൊന്നിച്ചെന്നും
നീതി വസിക്കുന്ന പുത്തൻ ഭൂമിയിൽ
ആനന്ദത്തോടെന്നും പാർത്തിടുമവർ

ദേവാധി ദേവൻ സർവ്വത്തിന്നും മീതെ
തൻകൂടാരം വിശുദ്ധർ മദ്ധ്യത്തിലും
എന്നേക്കുമവർ തന്നെക്കണ്ടു മോദാൽ
ഹല്ലേലുയ്യാ പാടും നിത്യയുഗത്തിൽ

Added by

admin

SHARE

Your email address will not be published. Required fields are marked *