LYRIC

കരുണാനിധിയെ കാല്‍വറി അൻപേ
ആ ആ ആ ആ
നീ മാത്രം ആണെനിക്കാധാരം

കൃപയേകണം കൃപ നിധിയെ
കൃപ നിധിയെ കൃപ നിധിയെ
മുൻപേ പോയ നിൻ പിൻപേ ഗമിപ്പാൻ
ആ ആ ആ ആ നീ മാത്രം ആണെനിക്കാധാരം

തഥാ നിന്നിഷ്ടം മണ്ണിൽ ഞാൻ ചെയ്‌വാൻ
തന്നിൽ വസിപ്പാൻ ഉന്നതം ചേരാൻ
ത്യാഗം ചെയുന്നി പാഴ്മണ്ണിനാശ
ആ ആ ആ ആ ഓടുന്നു നാടിനെ പ്രാപിപ്പാൻ

മാറാ ഏലീമിൽ പാറയിൻ വെള്ളം
മാറാത്തനേകം മാധുര്യ മന്നാ
പാറയാം യാഹിൽ രാപ്പകൽ ധ്യാനം
ആ ആ ആ ആ യോർദാന്റെ തീരം എൻ ആശ്വാസം

എന്നെൻ സീയോനെ ചെന്നങ്ങു കാണും
അന്നേൻ കണ്ണീരും മാറും കനാനില്‍
ഭക്തർ ശ്രവിക്കും കർത്തൃ കാഹളം
ആ ആ ആ ആ വ്യക്തമായി കാണും എൻ രക്ഷകനെ

Added by

admin

SHARE

Your email address will not be published. Required fields are marked *