LYRIC

കര്‍ത്താവിലെന്നും എന്‍റെ ആശ്രയം
കര്‍തൃസേവ ഒന്നേ എന്‍റെ ആഗ്രഹം
കഷ്ടമോ നഷ്ടമോ എന്ത് വന്നിടിലും
കര്‍ത്താവിന്‍ പാദം ചേര്‍ന്നു ചെല്ലും ഞാന്‍

ആര്‍ത്തു പാടി ഞാന്‍ ആനന്ദത്തോടെ
കീര്‍ത്തനം ചെയ്തെന്നും വാഴ്ത്തുമേശുവേ
ഇത്ര നല്‍ രക്ഷകന്‍ വേറെയില്ലൂഴിയില്‍
ഹല്ലേലുയ്യ പാടും ഞാന്‍

വിശ്വാസത്താല്‍ ഞാന്‍ യാത്ര ചെയ്യുമെന്‍
വീട്ടിലെത്തുവോളം ക്രൂശിന്‍ പാതയില്‍
വന്‍ തിര പോലോരോ ക്ലേശങ്ങള്‍ വന്നാലും
വല്ലഭന്‍ ചൊല്ലില്‍ എല്ലാം മാറിടും

എന്‍ സ്വന്ത ബന്ധു മിത്രരേവരും
എന്നെ കൈവിട്ടാലും ഖേദമെന്തിനാ
കൈവിടില്ലെന്നവന്‍ വാഗ്ദത്തമുണ്ടതില്‍
ആശ്രയിച്ചെന്നും ആശ്വസിക്കും ഞാന്‍

തന്‍ സ്വന്ത ജീവന്‍ തന്ന രക്ഷകന്‍
തള്ളുകില്ല ഏത് ദു:ഖ നാളിലും
തന്‍ തിരു കൈകളാല്‍ താങ്ങി നടത്തിടും
തന്‍ സ്നേഹം ചൊല്ലാന്‍ പോര വാക്കുകള്‍

Added by

admin

SHARE

Your email address will not be published. Required fields are marked *