LYRIC

ഗീതം ഗീതം ജയ ജയ ഗീതം
പാടുവിൻ സോദരരേ
നമ്മൾ യേശുരാജൻ ജീവിക്കുന്നതിനാൽ
ജയഗീതം പാടിടുവിൻ

പാപം ശാപം സകലവും തീർപ്പാൻ
അവതരിച്ചിഹ നമുക്കായ്
ദൈവ കോപത്തീയിൽ വെന്തരിഞ്ഞവനാം
രക്ഷകൻ ജീവിക്കുന്നു

ഉലകമഹാന്മാരഖിലരുമൊരുപോൽ
ഉറങ്ങുന്നു കല്ലറയിൽ
നമ്മൾ ഉന്നതനേശു മഹേശ്വരൻ മാത്രം
ഉയരത്തിൽ വാണിടുന്നു

കലുഷതയകറ്റി കണ്ണുനീർ തുടപ്പിൻ
ഉത്സുകരായിരിപ്പിൻ
നമ്മൾ ആത്മനാഥൻ ജീവിക്കവേ ഇനി
അലസത ശരിയാമോ?

വാതിൽകളേ നിങ്ങൾ തലകളെ ഉയർത്തിൻ
വരുന്നിതാ ജയരാജൻ
നിങ്ങൾ ഉയർന്നിരിപ്പിൻ കതകുകളേ
ശ്രീയേശുവെ സ്വീകരിപ്പാൻ

Added by

admin

SHARE

Your email address will not be published. Required fields are marked *