LYRIC

വാഴ്ത്തിടുന്നു വാഴ്ത്തിടുന്നു വാഴ്ത്തിടുന്നു ഞാൻ
എൻ രക്ഷകനെ നന്ദിയോടെ വാഴ്ത്തിടുന്നു ഞാൻ

മാട്ടിൻതൊഴുത്തിൽ പിറന്ന മാന്യസുതനെ
ഹീനവേഷം എടുത്ത നിന്നെ വാഴ്ത്തിടുന്നു ഞാൻ

വേഷത്താൽ മനുഷ്യനായി കാണപെട്ടോനെ
മനുഷ്യജന്മം എടുത്ത നിന്നെ വാഴ്ത്തിടുന്നു ഞാൻ

പാതകർകായി നീതിവഴി ഓതിത്തന്നോനെ
പാരിടത്തിൽ നിന്നെ ഓർത്തു വാഴ്ത്തിടുന്നു ഞാൻ

ഗെതസമനെ ശിഷ്യരുമായി പ്രാർതിച്ചവനെ
രക്തവും വിയർത്തവനെ വാഴ്ത്തിടുന്നു ഞാൻ

കുരിശെടുത്ത് മലമുകളിൽ നടന്നു പോയോനേ
തൃപ്പാദം രണ്ടും ചുംബിച്ചിപ്പോൾ വാഴ്ത്തിടുന്നു ഞാൻ

കുരിശിലിരുംപാണികലാൽ തറയ്കപെട്ടോനെ
ഏഴുമൊഴി ചൊന്നവനെ വാഴ്ത്തിടുന്നു ഞാൻ

Added by

admin

SHARE

Your email address will not be published. Required fields are marked *