LYRIC

വന്ദനമെ യേശു രെക്ഷകനെൻ നായകനെ
വന്ദനമെ വന്ദനമെ
വന്ദനത്തിനെന്നും യോഗ്യനെ

നിന്നനുഗ്രഹങ്ങൾ എന്നിൽ നീ തന്നതാൽ
നിന്നുടെ വന്ദനം എന്നുമെൻ ഗനമാം

കാൽവരി ദർശനം കാണുന്നെൻ മുമ്പിലായി
അന്പിനലുള്ളവും കണ്ണും നിറയുന്നെ

പൊന്നു മഹേശനെ നിന്നുടെ കാരുണ്യം
സന്തതമോർത്തു ഞാൻ നന്ദിയാൽ പാടുമേ

പാപവും ശാപവും രോഗവും നീങ്ങി ഞാൻ
നീതിമാൻ ആകുവാൻ ശാപമായി തീർന്നോനെ

ഇളകാത്ത രാജ്യമാം സീയൊന്നെൻ സ്വന്തമാം
പരനോടു കൂടെ ഞാൻ നിത്യമായി വാണിടും

പരമാനന്ദപ്രദം പരിശുത്ത ജീവിതം
പരലോക തുല്യമെൻ വിശ്വാസ സേവനം

Added by

admin

SHARE

Your email address will not be published. Required fields are marked *