LYRIC

സീയോന്‍ യാത്രയതില്‍ മനമേ
ഭയമൊന്നും വേണ്ടിനിയും
അബ്രഹാമിന്‍ ദൈവം ഇസഹാക്കിന്‍ ദൈവം
യാക്കോബിന്‍ ദൈവം കൂടെയുള്ളതാല്‍

ലോകത്തിന്‍ ദൃഷ്ടിയില്‍ ഞാന്‍
ഒരു ഭോഷനായ് തോന്നിയാലും
ദൈവത്തിന്‍ ദൃഷ്ടിയില്‍ ഞാന്‍
എന്നും ശ്രേഷ്ഠനായ് മാറിടുമേ

ലോകത്തിന്‍ ആശ്രയമേ
ഇനി വേണ്ട നിശ്ചയമായ്
ദൈവത്തിന്‍ ആശ്രയമേ
അതു ഒന്നെനിക്കാശ്രയമേ

ഒന്നിനെക്കുറിച്ചിനിയും
എനിക്കാകുല ചിന്തയില്ല
ജീവമന്നാ തന്നവന്‍
എന്നും ക്ഷേമമായ് പാലിക്കുന്നു

Added by

admin

SHARE

Your email address will not be published. Required fields are marked *