LYRIC

ആകാശ ലക്ഷണങ്ങൾ കണ്ടോ കണ്ടോ
ക്ഷാമ ഭൂകമ്പ ശബ്ദം കേട്ടോ കേട്ടോ
സ്വർഗ്ഗ മണവാളന്റെ വേളിക്കായ്
മദ്ധ്യാകാശം ഒരുങ്ങുകയത്രേ

കാണുമോ നീ കർത്തൻ വരവിൽ
കേൾക്കുമോ കാഹള ശബ്ദത്തെ
പ്രിയനിൻ വരവേറ്റം ആസന്നമേ
പ്രതിഫലം ലഭിക്കുന്നാൾ നിശ്ചയമേ

ബുദ്ധിയുള്ള കന്യകമാർ വിളക്കിൽ എണ്ണ നിറച്ചോർ
പ്രിയനെ കാത്തിരുന്നതാൽ ചേർന്നീടും മണവറയിൽ
ലോക മോഹങ്ങൾ വെടിഞ്ഞു ആരാലും വെറുക്കപ്പെട്ടോർ
വിശുദ്ധി കാത്തുസൂക്ഷിച്ചോർ ഏവരും കാണും സദസ്സിൽ

മുമ്പാന്മരായ പിമ്പന്മാർ പിമ്പന്മാരായ മുമ്പന്മാർ
ഏവരും കാണുമതിൽ നാം കർത്താവിൻ കൊയ്ത്തു ദിനത്തിൽ
പാഴാക്കിക്കളയരുതേ നിൻ ഓട്ടങ്ങൾ അദ്ധ്വാനമെല്ലാം
ലോക ഇമ്പങ്ങൾ വെടിയാം കർത്താവിനായ് ഒരുങ്ങീടാം

Added by

admin

SHARE

Your email address will not be published. Required fields are marked *