LYRIC

ആരാധിക്കാം പരിശുദ്ധനെ
അർപ്പിക്കാം സ്തോത്ര യാഗങ്ങൾ
സർവ്വ സ്തുതികൾക്കും യോഗ്യനായ
യേശുവേ ആരാധിക്കാം

ഹല്ലേലുയ്യാ പാടിടാം
ഉയർത്തീടാം യേശുനാമം
വല്ലഭനാം യേശുവേ
ആരാധിച്ചാർത്തിടാം

ആരാധിചാർത്തിടുമ്പോൾ
വാതിലുകൾ തുറക്കും
യെരിഹോമതിൽ വീഴും
അത്ഭുതങ്ങൾ നടക്കും

ക്ഷാമകാലത്തുമെന്നെ
ക്ഷേമമായി പോറ്റിടുന്ന
യേശുവിൻ കരുതലിനായി
സ്തുതികൾ മുഴക്കീടാം

മനസ്സു തള്ളർന്നിടുമ്പോൾ
ശക്തിയാൽ നിറച്ചിടും
യേശുവിൻ സ്നേഹത്തെ
എങ്ങനെ ഞാൻ വർണ്ണിക്കും

Added by

admin

SHARE

Your email address will not be published. Required fields are marked *