LYRIC

ആരാധിക്കുമ്പോള്‍ വിടുതല്‍
ആരാധിക്കുമ്പോള്‍ സൌഖ്യം
ദേഹം ദേഹി ആത്മാവില്‍ സമാധാന സന്തോഷം
ദാനമായ്‌ നാഥന്‍ നല്‍കീടും

പ്രാര്‍ത്ഥിക്കാം ആത്മാവില്‍
ആരാധിക്കാം കര്‍ത്തനെ
നല്ലവന്‍ അവന്‍ വല്ലഭന്‍
വിടുതല്‍ എന്നും പ്രാപിക്കാം

യാചിപ്പിന്‍ എന്നാല്‍ ലഭിക്കും
അന്വേഷിപ്പിന്‍ കണ്ടെത്തും
മുട്ടുവിന്‍ തുറക്കും സ്വര്‍ഗ്ഗത്തിന്‍ കലവറ
പ്രാപിക്കാം എത്രയും നന്മകള്‍

മടുത്തു പോകാതെ പ്രാര്‍ത്ഥിക്കാം
വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കാം
നീതിമാന്‍റെ പ്രാര്‍ത്ഥന ശ്രദ്ധയുള്ള പ്രാര്‍ത്ഥന
ഫലിക്കും രോഗിക്ക് സൌഖ്യമായ്

Added by

admin

SHARE

Your email address will not be published. Required fields are marked *