LYRIC

അൻപിൻ രൂപി യേശുനാഥാ
നിന്നിഷ്ടം എന്നിഷ്ടമാക്ക
കുരിശിൽ തൂങ്ങി മരിച്ചവനേ
എന്നെ തേടി വന്നവനേ

മൃത്യുവിന്‍റെ താഴ്വരയിൽ
ഞാന്‍ തെല്ലും ഭയപ്പെടില്ല
പാതാളത്തെ ജയിച്ചവനേ
നിന്നിൽ നിത്യം ആശ്രയിക്കും

എന്തു ഞാന്‍ നിനക്കു നല്‍കും
എന്നെ വീണ്ടെടുത്ത ദൈവമേ
ഏഴയായി ഞാന്‍ കിടന്നു
എന്നെ തേടി വന്നവനേ

ജീവനോ മരണമതോ
ഏതായാലും സമ്മതം താന്‍
കുശവന്‍ കയ്യിൽ കളിമൺപോൽ
ഗുരുവേ എന്നെ നല്‍കിടുന്നേ

രോഗം നാശം നിന്ന ദുഷി
വേറെ എന്തുവന്നാലും
വാഴും യേശു പാദത്തിൽ ഞാൻ
മുത്തം ചെയ്യും അവന്‍റെ പാദം

Added by

admin

SHARE

Your email address will not be published. Required fields are marked *