LYRIC

ദൈവം ചെയ്ത നന്മകൾക്കെല്ലാം നന്ദി പറഞ്ഞിടുവാൻ
നാവ് ഇത് പോരാ നാൾ ഇത് പോരാ ആയുസും ഇത് പോരാ

ജീവിത പടയിൽ കാലുകൾ ഏറെ കുഴഞ്ഞു വീഴാതെ
തങ്ങി നടത്തിയത് ഓർക്കുമ്പോൾ എൻ കണ്ണുകൾ നിറയുന്നെ

പാപിയാം എന്നെ നേടുവാൻ യേശു കാൽവരിയിൽ തന്നെ
ജീവൻ നൽകിയത് ഓർക്കുമ്പോൾ എൻ കണ്ണുകൾ നിറയുന്നെ

കാരിരുമ്പാണികൾ തരേയപെട്ടതു എൻ പേർക്കായല്ലോ
ക്രൂശിലെ സ്നേഹം ഓർക്കുമ്പോൾ എൻ കണ്ണുകൾ നിറയുന്നെ

മുൾമുടി ചൂടി തൂങ്ങപെട്ടതു എൻ പേർക്കാണല്ലോ
ഓരോ ദിനം അത് ഓർക്കുമ്പോൾ എൻ കണ്ണുകൾ നിറയുന്നെ

Added by

admin

SHARE

Your email address will not be published. Required fields are marked *