LYRIC

ദൈവം നമ്മുടെ സങ്കേതം ബലം
മമ കഷ്ടകാലത്തിൽ സമീപ സഹായം

ഭൂമി മുഴുവൻ മാറിയെന്നാലും
വൻ പർവതങ്ങൾ സമുദ്രത്തിൽ വീണാലും
അതിൻ ജലം ഇരച്ചു മുറ്റും കലങ്ങിയാലും
മല കുലുങ്ങിയാലും നാം ഭയപെടില്ല

ഒരു നദിയുണ്ട് അതിൻ നീര്തോടുകൾ
അത്യുന്നതന്റെ പരിശുദ്ധ നഗരത്തെ
സനധോഷിപ്പികും ദൈവമുണ്ടതിൻ മദ്ധ്യേ
അത് കുലുങ്ങാതെ സഹായിക്കും പ്രഭാതം തോറും

ജാതികൾ ക്രുദ്ധിച്ചു രാജ്യങ്ങൾ കുലുങ്ങി
അവൻ തന്റ്റെ തിരു ശബ്ദം കേൾപിച്ചു
ഭൂമി ഉരുകി യെഹോവയുണ്ട് യാകൊബിൻ
ദൈവം നമുകേറ്റം ദുർഗമാകുന്നു

വന്നു കാണുവിൻ യാഹിൻ പ്രവർത്തികൾ
ലോകത്തിലെത്ര ശൂന്യത വരുത്തിയിരിപ്പു
ഭൂവിന്നരുതിവരെ യുദ്ധം നിർത്തൽ ചെയുന്നു
വില്ല് കുന്തം മുറിച്ചു രഥങ്ങൾ ചുട്ടെരികുന്നു

മിണ്ടാതിരുന്നു ദൈവം ഞാൻ എന്നറിവിൻ
ഭൂവിൽ ജാതികളുടെ ഇടയിൽ ഉന്നതനാകും
സൈന്ന്യങ്ങളുടെ യെഹോവയുണ്ട്
യാകൊബിൻ ദൈവം നമുകേറ്റം ദുർഗമാകുന്നു

Added by

admin

SHARE

Your email address will not be published. Required fields are marked *