LYRIC

എല്ലാമേശുവേ എനിക്കെല്ലാമേശുവേ
അല്ലലേറുമീയുലകില്‍ സുഖമില്ലയേ

നാഥനും സഹായനും സ്നേഹിതനിടയനും
നായകനും എനിക്കന്‍പാര്‍ന്ന ജ്ഞാനമണവാളനും

മാതാവും പിതാവുമെന്‍ ബന്ധുമിത്രാദികളും
സന്തോഷദാതാവാം യേശു നല്‍കും പൂര്‍ണ്ണഭാഗ്യവും

ആധിയില്‍ ആശ്വാസവും അന്ധകാരേ ജ്യോതിസ്സും
ആശയില്ലാ രോഗികള്‍ക്കമൂല്യമാം ഔഷധവും

ബോധക പിതാവുമെന്‍ പോക്കിലും വരവിലും
ആദരവു കാട്ടീടും കൂട്ടാളിയുമെന്‍ തോഴനും

ചൂടും ആഭരണവും കീര്‍ത്തിയും സമ്പാദ്യവും
രക്ഷയും തുണയാളിയും-എന്‍പ്രിയ മദ്ധ്യസ്ഥനും

വാനജീവ അപ്പവും ജീവനുമെന്‍ കാവലും
ഞാനഗീതമുല്ലാസവും സ്വര്‍ലോകെ ആനന്ദവും

Added by

admin

SHARE

Your email address will not be published. Required fields are marked *