LYRIC

എൻ പ്രിയാ നിൻ പൊന്‍കരം
എന്നെ താങ്ങി നടത്തീടുന്നതാൽ
എൻ ജീവിത ഭാരങ്ങളാൽ
കേഴണമോ ഈ ഭൂവിൽ

എൻ വേദന മാറിടുമേ
എൻ രോഗങ്ങൾ നീങ്ങീടുമേ
അങ്ങേ മാർവ്വിൽ ചാരിടുമ്പോൾ
ഞാനെന്തു ഭാഗ്യവാനായ്‌

ഈ ലോകജീവിത ഭാരങ്ങളാൽ
എൻ തോണി വലഞ്ഞീടുമ്പോൾ
അമരക്കാരനായ് നിൻ സാന്നിദ്ധ്യം
എന്നെന്നും മതിയെനിക്ക്

ഉറ്റവർ കൈവിടും സ്നേഹിതർ മാറിടും
പെറ്റമ്മയും തള്ളിടുമേ
മാറ്റമില്ലാ വിശ്വസ്തനേ
നിന്‍റെതല്ലോ എന്നും ഞാൻ

Added by

admin

SHARE

Your email address will not be published. Required fields are marked *