LYRIC

എന്നോടുള്ള നിന്‍ സര്‍വ്വനന്മകള്‍ക്കായി
ഞാന്‍ എന്തുചെയ്യേണ്ടു നിനക്കേശുപരാ … ഇപ്പോള്‍

നന്ദി കൊണ്ടെന്‍റെയുള്ളം നന്നെ നിറയുന്നെ
സന്നാഹമോടെ സ്തുതി പാടീടുന്നേന്‍ … ദേവാ

പാപത്തില്‍ നിന്നും എന്നെ കോരിയെടുപ്പാനായ്
ശാപശിക്ഷകളേറ്റ ദേവാത്മജാ … മഹാ

എന്നെ അന്‍പോടു ദിനംതോറും നടത്തുന്ന
പൊന്നിടയനനന്തം വന്ദനമെ … എന്‍റെ

അന്ത്യംവരെയും എന്നെ കാവല്‍ ചെയ്തീടുവാന്‍
അന്തികെയുള്ള മഹല്‍ ശക്തി നീയേ … നാഥാ

താതന്‍ സന്നിധിയിലെന്‍-പേര്‍ക്കു സദാ പക്ഷ
വാദം ചെയ്യുന്ന മമ ജീവനാഥാ … പക്ഷ

കുറ്റംകൂടാതെയെന്നെ തേജസ്സിന്‍ മുമ്പാകെ
മുറ്റും നിറുത്താന്‍ കഴിവുള്ളവനെ … എന്നെ

മന്നിടത്തിലടിയന്‍ ജീവിക്കും നാളെന്നും
വന്ദനം ചെയ്യും തിരുനാമത്തിനു … ദേവാ

Added by

admin

SHARE

Your email address will not be published. Required fields are marked *