LYRIC

എന്നുള്ളിലെന്നും വസിച്ചീടുവാന്‍
സ്വര്‍ഗ്ഗ മണ്ഡപം വിട്ടിറങ്ങി
വന്ന ഉന്നതനാം തങ്ക പ്രാവേ നീ വന്നെന്നില്‍
എന്നും അധിവസിക്ക

തങ്കച്ചിറകടി എത്രനാള്‍ കേട്ടിട്ടും
ശങ്കകൂടാതെ നിന്നെ
തള്ളി സങ്കേതം ഞാന്‍ കൊടുത്തന്യര്‍ക്കെന്നോര്‍ത്തിതാ
സങ്കടപ്പെട്ടിടുന്നു

കര്‍ത്തനെ എത്ര അനുഗ്രഹങ്ങളയ്യോ
നഷ്ടമാക്കി ഈ വിധം
ഇന്നും കഷ്ടത തന്നില്‍ വലയുന്നു ഞാനിതാ
തട്ടിയുണര്‍ത്തേണമേ

ശൂന്യവും പാഴുമായ്‌ തള്ളിയതാമീ നിന്‍
മന്ദിരം തന്നിലിന്നു
ദേവ വന്നുപാര്‍ത്തു ശുദ്ധിചെയ്തു നിന്‍ വീട്ടിന്‍റെ
നിന്ദയകറ്റേണമേ

ജീവിതമിന്നും ശരിയായിട്ടില്ലയ്യോ
ജീവിപ്പിക്കും കര്‍ത്തനേ
വന്നു ജീവനും ശക്തിയും സ്നേഹവും തന്നെന്നെ
ജീവിപ്പിച്ചീടേണമേ

ഈ വിധത്തില്‍ പരിപാലിക്കപ്പെട്ടീടാന്‍
ദൈവാത്മാവേ വന്നെന്നില്‍
എന്നും ആവസിച്ചു തവ തേജസ്സാലെന്നുടെ
ജീവന്‍ പ്രശോഭിപ്പിക്ക

Added by

admin

SHARE

Your email address will not be published. Required fields are marked *