LYRIC

എന്നും നല്ലവൻ യേശു എന്നും നല്ലവൻ
ഇന്നലെയുമിന്നുമെന്നു മന്യനല്ലവൻ

ഭാരമുള്ളിൽ നേരിടും നേരമെല്ലാം താങ്ങിടും
സാരമില്ലെന്നോതിടും തൻ മാറിനോടു ചേർത്തിടും

സംഭവങ്ങൾ കേൾക്കവേ കമ്പമുള്ളിൽ ചേർക്കവേ
തമ്പുരാൻ തിരുവചനമോർക്കവേ പോമാകവേ

ഉലകവെയിൽ കൊണ്ടു ഞാൻ
വാടിവീഴാതോടുവാൻ
തണലെനിക്കു തന്നിടുവാൻ
വലഭാഗത്തായുണ്ടുതാൻ

വിശ്വസിക്കുവാനുമെന്നാശവച്ചിടാനുമീ
വിശ്വമതിലാശ്വസിക്കാനാശ്രയവുമേശു താൻ

രാവിലും പകലിലും ചേലൊടു തൻ പാലനം
ഭൂവിലെനിക്കുള്ളതിനാൽ മാലിനില്ല കാരണം

Added by

admin

SHARE

Your email address will not be published. Required fields are marked *