LYRIC

ഇതുവരെയെന്നെ കരുതിയ നാഥാ
ഇനിയെനിക്കെന്നും തവ കൃപ മതിയാം

ഗുരുവരനാം നീ കരുതുകില്‍ പിന്നെ
കുറവൊരു ചെറുതും വരികില്ല പരനെ
അരികളിന്‍ നടുവില്‍ വിരുന്നൊരുക്കും നീ
പരിമള തൈലം പകരുമെന്‍ ശിരസ്സില്‍

പരിചിതര്‍ പലരും പരിഹസിച്ചെന്നാല്‍
പരിചില്‍ നീ കൃപയാല്‍ പരിചരിച്ചെന്നെ
തിരു ചിറകടിയില്‍ മറച്ചിരുള്‍ തീരും-
വരെയെനിക്കരുളും അരുമയോടഭയം

മരണത്തിന്‍ നിഴല്‍ താഴ് വര യതിലും ഞാന്‍
ശരണമറ്റവനായ്‌ പരിതപിക്കാതെ
വരുമെനിക്കരികില്‍ വഴി പതറാതെ
കരം പിടിച്ചെന്നെ നടത്തിടുവാന്‍ നീ

കരുണയിന്‍ കരത്തിന്‍ കരുതലില്ലാത്ത
ഒരു നിമിഷവുമീ മരുവിലില്ലെനിക്ക്
ഇരവിലെന്നൊളിയായ് പകലിലെന്‍ തണലായ്‌
ഒരു പൊഴുതും നീ പിരിയുകയില്ല

Added by

admin

SHARE

Your email address will not be published. Required fields are marked *