LYRIC

ഇനിമേല്‍ എനിക്കില്ലോര്‍ ഭയം
വിശ്വാസക്കപ്പലില്‍ കാറ്റുകള്‍ അടിച്ചാല്‍
തിരകള്‍ മേല്‍ അലഞ്ഞാല്‍
നാശത്തിന്‍ പാറമേല്‍ തട്ടിയിട്ടുടയാ
തേശു എന്‍ പ്രിയനേ കാണുമേ ഞാന്‍
കാണുമേ ഞാന്‍ കാണുമേ ഞാന്‍
സ്വര്‍ഗ്ഗ സിയോന്‍ പുരിയവിടെയെത്തീ
ട്ടേശുവെന്‍ പ്രിയനേ കാണുമേ ഞാന്‍

ഉണ്ടൊരു തിരശീലയെന്‍റെ മുന്‍പില്‍
അതിവിശുദ്ധ സ്ഥലമവിടെയത്രേ
എനിക്ക് വേണ്ടി വന്നു മരിച്ചു പ്രിയന്‍
എനിക്കൊരു പാര്‍പ്പിടമൊരുക്കുവാന്‍ പോയ്
ഹാലേലുയ്യ ഹാലേലുയ്യ
എനിക്ക് വേണ്ടി മരിച്ച പ്രിയന്‍
എനിക്കൊരു പാര്‍പ്പിടമൊരുക്കുവാന്‍ പോയ്

ഞാനിവിടെ അല്പം താമസിക്കു
ന്നവനു വേണ്ടി പല വേലകള്‍ക്കായ്‌
ദൈവമേ ആയിരം ആയിരങ്ങള്‍
നിന്നെ മറന്നിങ്ങു വസിച്ചിടുന്നെ
ആയിരങ്ങള്‍ പതിനായിരങ്ങള്‍
നിന്നെ മറന്നിങ്ങു വസിച്ചിടുമ്പോള്‍
ഞാനിവിടെങ്ങനെ വിശ്രമിക്കും

ദൈവമേ തിരുമുഖ ശോഭയെന്‍റെ
ദേഹ ദേഹി ആത്മ ജീവനായാല്‍
ഭീതിയില്ലെനിക്കൊരു മടിയുമില്ല
പരമ രാജാവിന്‍റെ വേല ചെയ്‌വാന്‍
ഞാനിനി മേല്‍
യേശു രാജാവിന്‍റെ എഴുന്നള്ളത്തിന്‍
ദൂതുകള്‍ അറിയിച്ചു നടന്നു കൊള്ളും

ശോധന വളരെയുണ്ടെനിക്ക് നാഥാ
പരിശോധന നാള്‍ക്കുനാള്‍ കൂടുന്നപ്പാ
പാര്‍സി ദേശ പ്രഭു തടസ്സം ചെയ്‌വാന്‍
ഒരു നിമിഷം വിടാതണയുന്നിഹെ
പോക സാത്താന്‍ പോക സാത്താന്‍
ഇരുട്ടിന്‍റെ ദേവന്‍ നീ പോയ്ക്കോള്‍കെന്നീ
സര്‍വ ശക്തന്‍ പൈതല്‍ ഉരച്ചിടുന്നു

അക്കരെ കേറിയ വിശുദ്ധന്മാരായ്‌
കാണുന്നു ഞാനൊരു വലിയ സംഘം
ക്രൂശിന്‍റെ താഴ്‌വരയതില്‍ നടന്നു
മഹാഭാരം പ്രയാസങ്ങള്‍ അവര്‍ സഹിച്ചു
പരിശുദ്ധനേ പരിശുദ്ധനേ
കുരിശിന്‍റെ പാതയിന്‍ അഗതി നിന്നെ
പിന്തുടര്‍ന്നിടുവാന്‍ മടിക്കുന്നില്ല

ലോകം തരും സുഖം എനിക്ക് വേണ്ട
കേമന്മാര്‍ ലിസ്റ്റിലെന്‍ പേരും വേണ്ട
യേശുവിനെ പ്രതി സങ്കടങ്ങള്‍
ബഹു നിന്ദകള്‍ സഹിക്കുന്ന ജീവന്‍ മതി
കരുണയുള്ളോന്‍
അക്കരെ നിന്നെന്നെ വിളിച്ചിടുന്നു
പരമ വിളി ഓര്‍ത്തിട്ടോടുന്നു ഞാന്‍

Added by

admin

SHARE

Your email address will not be published. Required fields are marked *