LYRIC

ജീവനുള്ള ദേവനേ വരൂ
ജീവവാക്യം ഓതുവാൻ വരൂ
പാപത്തെ വെറുത്തു ജീവിപ്പാൻ
പാപബോധം ഞങ്ങളിൽ തരൂ

യേശുവേ നീ വലിയവൻ
യേശുവേ നീ പരിശുദ്ധൻ
യേശുവേ നീ നല്ലവൻ
യേശുവേ നീ വല്ലഭൻ

മാനസം കനിഞ്ഞിടുവാനായ്
ഗാനമാല്യം ഏകിടുവാനായ്
ആവസിക്ക എന്റെ ദേഹിയിൽ
നീ വസിക്ക എന്റെ ജീവനിൽ

വാഗ്ദത്തങ്ങൾ ചെയ്ത കർത്തനേ
വാക്കുമാറാതുണ്മയുള്ളോനേ
വാഗ്ദത്തങ്ങൾക്കായി വരുന്നു
വല്ലഭാത്മമാരി നൽകണേ

ന്യായവിധി നാൾ വരുന്നിതാ
പ്രിയൻ വരാൻ കാലമായല്ലോ
ലോകത്തിൽ നശിച്ചുപോകുന്ന
ലോകരെ നീ രക്ഷിച്ചിടണേ

Added by

admin

SHARE

Your email address will not be published. Required fields are marked *