LYRIC

പാടും ഞാൻ യേശുവിനു
ജീവൻ പോവോളം നന്ദിയോടെ

പാടും ഞാൻ എന്നകതാരിൽ അനുദിനം
വാഴും ശ്രീയേശുവിനു
ഒരു കേടും കൂടാതെന്നെ പാലിക്കും നാഥനെ
പാടി സ്തുതികുമെന്നും

സ്വന്തജനമായ യുദന്മരെ തള്ളി
യന്ധതയിൽ കിടന്നു
ബഹു സന്താപതോടുഴന്നീടും പുറജാതി
സന്തതിയെ വിണ്ടോനെ

കട്ടോലിവിൻ ശാഖ ആയിരുന്ന എന്നിൽ
നല്ല ഫലം നിറപ്പാൻ
അവൻ വെട്ടിയിണചെന്നെ നല്ലൊലിവിൻ തരു
വോടത് ചിന്തിചെന്നും

കണ്മണി പോലെന്നെ ഭദ്രമായി നിത്യവും
കാവൽ ചെയ്തീടാമെന്നും
തന്റെ കണ്ണുകൊണ്ടെന്നെ നടത്തീടാമെന്നതും
ഓർത്തതിമോദമോടെ

കാന്തനീവനതി മോദമോടെ മേഘ
വാഹനത്തിൽ കയറി
തന്റെ കാന്തയോടുല്ലസിച്ചാനന്ദിപ്പാനെഴു
ന്നള്ളുവതോർത്തു കൊണ്ടും

Added by

admin

SHARE

Your email address will not be published. Required fields are marked *