LYRIC

സേനയിലധിപൻ ദേവനിലതിയായ്
ആശ്രയമവനുണ്ടോആയവൻ ഏവരിലുമതി ധന്യൻ
യാഹിൻ വാസമെന്തതികാമ്യം ആ ആ
വാഞ്ഛിച്ചു മോഹിക്കുന്നെന്നുള്ളം
ഘോഷിക്കുന്നെൻ ഹൃദയം ജഡവും

കുരികിൽ തനിക്കൊരു വീടും മീവൽ
പറവ തൻകുഞ്ഞുങ്ങൾക്കായ്നല്ലൊരു
കൂടും കണ്ടെത്തിയല്ലേല്ലാ
നിൻ തിരുബലിപീഠം തന്നെ ആ ആ
ധന്യർ നിന്നാലയത്തിൽ വസിപ്പോർ
നിത്യം സ്തുതിക്കുമവർ നിന്നെ

ബലം നിന്നിലുള്ളോർ ഭാഗ്യം നിറഞ്ഞോർ
നിശ്ചയമാണെന്നും താഴ്ച ഭവിക്കുകയില്ലെന്നും
ഇവ്വിധമുള്ളോർ മനസ്സുകളിൽ ആ ആ
നിർണ്ണയമുണ്ടുനിരന്തരമായ്
സീയോൻനഗരിയിൻ പെരുവഴികൾ

കണ്ണുനീർ താഴ്വരയതു വഴിയായവർ
യാനം ചെയ്യുമ്പോൾ ആയതു മാറും ജലാശയമായ്
മുന്മഴയനുഗ്രഹപൂർണ്ണമാകും ആ ആ
പ്രാപിക്കും ബലമവർ ബലത്തിനുമേൽ
ചെന്നെത്തുമേവരും സീയോനിൽ

Added by

admin

SHARE

Your email address will not be published. Required fields are marked *