LYRIC

ഉന്നതൻ ശ്രീ യേശു മാത്രം
എന്നും വന്ദിതൻ സ്തുതിക്കുപാത്രം
എണ്ണമറ്റ മനുഗോത്രം വിണ്ണിൽ
ചേർന്നു പാടും സ്തോത്രം

ഓ രക്ഷിതരാം ദൈവജനമേ നമ്മൾ
രക്ഷയുടെ പാത്രമെടുത്തു
ദിവ്യരക്ഷകനേശുവിനെ
എക്ഷണവും പാടിസ്തുതിക്കാം

ജീവൻ തന്ന സ്നേഹിതനായ്
സർവ്വശ്രേഷ്ഠനാം പുരോഹിതനായ്
ജീവനായകൻ നമുക്കായ്
ജീവിക്കുന്നത്യുന്നതനായ്

നിത്യജീവ ജലപാനം
യേശുക്രിസ്തുനാഥൻ തന്ന ദാനം
ദിവ്യനാമ സ്തുതി ഗാനം
നമ്മൾ നാവിൽ നിറയേണം

സ്തുതികൾ നടുവിൽ വാഴും
തന്റെയരികളിൻ തല താഴും
പാപികളെല്ലാരും കേഴും
പാദമതിൽ വന്നു വീഴും.

Added by

admin

SHARE

Your email address will not be published. Required fields are marked *