LYRIC

വാഴ്ത്തീടുക സ്തുതിചാർത്തീടുക
അവന്റെ നാമം ഉയർത്തിടുക

പച്ചപുൽ മേടുകളിൽ ദിനവും
പാലിപ്പതോർത്താൽ എങ്ങനെ നാം
പാലകനെശുവേ മറന്നിരികും
തൻ ദയ ഒന്നായി ഘോഷിചിടാം

ഈശാനമൂലൻ അടിച്ചുയർന്നു
പടകു തകർന്നെന്നു തോന്നിയപ്പോൾ
നൊടിയിൽ ജയം തന്ന രക്ഷകന്റെ
പാലനം ഓർത്തു നാം സ്തുതിച്ചിടുക

ഇന്നെന്ന ഭാരത്താൽ ഞെരുങ്ങിയപ്പോൾ
ഒന്നും ഭയപെടെണ്ടന്നുര ചെയ്തില്ലേ
കാക്കയാൽ ഭക്തനെ പോറ്റിയ നാഥന്റെ
സ്നേഹത്തെ ഓർത്തു നാം സ്തുതിച്ചിടുക

കഷ്ടത്തിൻ കോട്ടയിൽ അകപെട്ടപോൾ
അപ്പുറം കടന്നിടാൻ പഴുതില്ലാതെ
അകത്തും പുറത്തും പീഡനം വന്നപ്പോൾ
രക്ഷിച്ച നാഥനെ സ്തുതിച്ചിടുക

Added by

admin

SHARE

Your email address will not be published. Required fields are marked *