LYRIC

വന്ദനം യേശുപരാ നിനകെന്നും വന്ദനം യേശുപരാ
വന്ദനം ചെയുന്നു നിന്നടിയാർ തിരു നാമത്തിന്നാദരവായി

ഇന്നു നിൻ സന്നിധിയിൽ അടിയാർകു വന്നു ചേരുവതിനായി
തന്ന നിൻ ഉന്നതമാം കൃപകഭി വന്ദനം ചെയ്തിടുന്നെ

നിൻ രുധിരമതിനാൽ പ്രതിഷ്ടിച്ച ജീവപുതുവഴിയായി
നിന്നടിയാർകു പിതാ-വിൻ സന്നിതൗ വന്നിടാമേ സതതം

ഇത്ര മഹത്വമുള്ള പദവിയെ ഈപ്പുഴുക്കൾക്കരുളാൻ
പാത്രതയേതുമില്ല നിന്റെ കൃപ എത്ര വിചിത്രമഹോ

വാനദൂതഗണങ്ങൾ മനോഹര ഗാനങ്ങളാൽ സതതം
ഊനമെന്യേ പുകഴ്ത്തി സ്തുതിക്കുന്ന വാനവനെ നിനക്കു

മന്നരിൽ മന്നവൻ നീ മനുകുലത്തിനു രക്ഷാകരൻ നീ
മിന്നും പ്രഭാവമുള്ളോൻ പിതാവിനു സന്നിഭൻ നീയല്ലയോ

നീയോഴികെ ഞങ്ങൾക്ക് സുരലോകെ ആരുള്ളു ജീവനാഥാ
നീയോഴികെ ഇഹത്തിൽ മറ്റാരുമില്ലാഗ്രഹിപ്പാൻ പരനെ

Added by

admin

SHARE

Your email address will not be published. Required fields are marked *