LYRIC

യേശുവിൻ നാമം എൻ യേശുവിൻ നാമം
എൻ ജീവിതത്തിലേക ആശ്രയമേ
ഞാനെന്നും സ്തുതിക്കും ഞാനെന്നും വാഴ്ത്തും
എൻ യേശുവിൻ നാമം എനിക്കെത്ര ആനന്ദം

പാപിയായിരുന്നെന്നെ രക്ഷിപ്പാനായി
യേശു ക്രൂശിലേരി തന്റ്റെ ജീവനർപ്പിച്ചു
യേശു എത്ര നല്ലവൻ യേശു എത്ര വല്ലഭൻ
പതിനായിരത്തിലതി ശ്രേഷ്ടനവൻ

നല്ലിടയനായ യേശു നാഥൻ എന്നെ
നിരന്തരമായി വഴി നടത്തിടുന്നു
അവനെന്നെ ശാസിക്കും അവനെന്നെ ശിക്ഷിക്കും തൻ
കൊടികീഴിൽ എന്നെ നിത്യം നടത്തിടുന്നു

സമാധാനമില്ലാതെ ഞാൻ അലഞ്ഞു
യേശു സമാധനമായെന്റെ അരികിൽ വന്നു
അവനെന്നെ അണച്ചു അവനെന്നെ താങ്ങി
തൻ ഭുജബലത്താൽ എന്നെ നടത്തുമവൻ

Added by

admin

SHARE

Your email address will not be published. Required fields are marked *