LYRIC

യേശുവിൻ തിരു പ്പാദത്തിൽ ഇരുന്നു കേൾക്ക നാം
തന്റെ വിശുദ്ധ വാക്യത്തിൽ നമ്മുടെ ജീവനാം
യേശുവിൻ സുവിശേഷം ദിവ്യമാം ഉപദേശം

കേൾക്കുക നാം കാക്കുക നാം
ജീവന്റെ വാക്യങ്ങൾ

ദൈവവചനം ജീവനും ശക്തിയും ആകയാൽ
ആത്മ രക്ഷയുണ്ടേവന്നും ഉള്ളത്തിൽ കൈക്കൊണ്ടാൽ
ആത്മ മരണം മാറും നീതിയിൽ അവൻ വാഴും

അജ്ഞനെ ജ്ഞാനിയാക്കുവാൻ വചനം ജ്ഞാനമാം
സത്യത്തിൽ അതു കാക്കുവാൻ സ്വർഗ്ഗത്തിൻ ദാനമാം
ഒഴിയാൻ നിത്യനാശം കാലിന്നൊരു പ്രകാശം

സത്യദൈവത്തിൻ ഭക്തൻമാർ വചനം കാക്കയാൽ
സൽപ്രവൃത്തിക്കു ശക്തൻമാർ ആകുന്നു നാൾക്കുനാൾ
ദൈവ മുഖപ്രസാദം നിത്യം അവർക്കാഹ്ളാദം

ലോകങ്ങൾ അവസാനിക്കും വാനവും ഇല്ലാതാം
ദൈവ വാക്കു പ്രമാണിക്കും ഭക്തനോ നിത്യനാം
വാട്ടം മാലിന്യം നാശം ഇല്ലാത്തൊരവകാശം

Added by

admin

SHARE

Your email address will not be published. Required fields are marked *